Monday, June 3, 2013

ഇല്‍ പാസ്റ്റിനോയും ഓര്‍ഡിനറിയും ഉണ്ടാക്കിയ വിനകള്‍



ഓര്‍ഡിനറി എന്നാ സിനിമയിലൂടെ നമ്മള്‍ക്ക് സുപരിചിതം ആണ് പത്തനംതിട്ട ജില്ലയിലെ മലമ്ബ്രദേശം ആയ ഗവി (ഗവിയില്‍ അധികവും ശ്രീ ലങ്കയില്‍ നിന്ന് കുടിയേറി പാര്‍ത്തവര്‍ ആണത്രേ, അത് കൊണ്ടാണ് ഒരു ശ്രീലങ്കന്‍ പേര് ലഭിച്ചിരിക്കുന്നത്, ഗോഫര്‍ എന്നാ പേരുള്ള വളരെ റെയര്‍ ആയ ഒരു മരം ഗവിയില്‍ രണ്ടെണ്ണം ഉണ്ട്. ഇന്ത്യയില്‍ ആകെ രണ്ടു ഗോഫര്‍ മരങ്ങളെ ഉള്ളതായി റിപ്പോര്‍ട്ട് ഉള്ളൂ . . .നോഹയുടെ പെട്ടകം ഈ മരം കൊണ്ട് നിര്‍മിച്ചു എന്നാണു ഐതീഹ്യം).

ഞാന്‍ പറഞ്ഞു വരുന്നത് അതല്ല, ഓര്‍ഡിനറി എന്നാ സിനിമയ്ക്ക് ശേഷം ഇവിടേയ്ക്ക് ടൂറിസ്റ്റുകള്‍ നമ്മുടെ നാട്ടുകാര്‍ അടക്കം ഇടിച്ചു കയറുക ആണ്, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് ഈയിടെ കൂടുതല്‍ രേസ്ട്രിക്ക്ഷന്‍ ടൂരിസ്ട്ടുകള്‍ക്ക് ഇവിടെ ഏര്‍പ്പെടുത്തി. വളരെ അധികം ജൈവ വൈവിധ്യം നിറഞ്ഞ വനപ്രദേശം ആണ് ഗവിയുടെത് അത് നശിപ്പിച്ചു കളയുന്നത് അനുവധിക്കാന്‍ പറ്റില്ല എന്നത് കൊണ്ട്. ഒരു സിനിമയ്ക്ക് ശേഷം ഒരു പ്രദേശം അതിന്റെ സൌന്ദര്യത്തിന്റെ പേരില്‍ പ്രശസ്തം ആകുന്നതു ആദ്യമായല്ല.

ഇല്‍ പാസ്റ്റിനോ എന്നാ ഇറ്റാലിയന്‍ സിനിമ ഉണ്ട്. മൈക്കള്‍ റാഡ്ഫോര്‍ഡ് സംവിധാനം ചെയ്ത ഈ സിനിമ പാബ്ലോ നെരൂദയുമായി സൌഹൃദത്തില്‍ ആകുന്ന ഒരു പോസ്റ്റ്‌മാന്‍റെ കഥയാണ് (ഫിക്ഷന്‍ ആണ് റിയാല്‍ അല്ല). ഈ സിനിമ ചിത്രീകരിച്ചത് Saline എന്നാ ഒരു ദ്വീപില്‍ ആണ്. സിസിലിയുടെ വടക്ക് ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഈ വോള്‍ക്കാനിക്ക് ഐലണ്ട് പിന്നീട് വളരെ പ്രശസ്തം ആവുകയും ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ലക്‌ഷ്യം ആവുകയും ചെയ്തു. പ്ലെഷര്‍ ബോട്ടുകളുടെ കടന്നു കയറ്റം മൂലം സലൈന്‍ ദ്വീപിന്‍റെ ബീച്ചുകള്‍ പകുതിയും ഒലിച്ചു പോയി. ഇപ്പോള്‍ സിനിമയില്‍ കാണുന്ന ഭംഗിയുടെ പകുതി പോലും ഇല്ലാത്ത ഒരു സാധാ ദ്വീപ്‌ ആണ് Saline Island. ഇവിടെ ചിത്രീകരണം നടത്തി ഈ ദ്വീപ്‌ നശിപിച്ചതില്‍ ഞാന്‍ ഇന്ന് ദു;ഖിക്കുന്നു എന്ന് മൈക്കള്‍ റാഡ്ഫോര്‍ഡ് പിന്നീട് പറഞ്ഞു.

ഇറ്റലിയില്‍ ഇങ്ങനെ ഒന്ന് സംഭവിക്കും എങ്കില്‍ ഒട്ടും വൈകാതെ തന്നെ ഗവിക്കും ഇങ്ങനെ ഒരു സ്ഥിതി ഉണ്ടാകും എന്ന് ഉറപ്പാണ്. അതുകൊണ്ട് Touristനെ രേസ്ട്രിക്ക്റ്റ് ചെയ്ത നടപടി ശരിയാണ് എന്ന് വേണം വിശ്വസിക്കാന്‍

1 comment:

  1. ഓര്‍ഡിനറി കണ്ടു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഗവി എവിടെയാണെന്ന് തിരയുകയും
    പിന്നീട് വന്ന അവധി ദിവസം കുടുംബസമേധം ഗവിയിലേക്ക് ടൂര്‍ പോയ ചങ്ങാതിയോട് അന്ന് ഞാന്‍ ഇത് പറഞ്ഞാര്‍ന്നു....
    "ഇനി നിങ്ങള്‍ സഞ്ചാരികള്‍ ഗവിയുടെ സ്വച്ഛത നശിപ്പിക്കുമെന്ന്....."

    ReplyDelete