Friday, February 15, 2013

Shuheil Post - സിനിമയുടെ രാഷ്ട്രീയ വായന 15/02/2013

കലയുടെ ആസ്വാദനവും വിമര്‍ശനവും രണ്ടാണ് എന്നാണു എന്‍റെ കാഴ്ചപാട്, ഞാന്‍ ഒരു സിനിമ കണ്ടു എന്നിരികട്ടെ എനിക്കതിഷ്ടപെടാത്തതിനു പല കാരണം ഉണ്ടാവും. .ഇഷ്ടപെട്ടതിനു പല കാരണം ഉണ്ടാവും. . .എന്നാല്‍ ഒരു സിനിമ ഇഷ്ടപെടാതെ ഇരിക്കുക എന്നത് കൊണ്ട് ഞാന്‍ ആ സിനിമ ആസ്വധിച്ചില്ല എന്ന് അതിനു അര്‍ത്ഥമില്ല. പല രംഗങ്ങളില്‍ ചിരിച്ചു കാണും, വൈകാരികമായി പ്രതികരിച്ചു കാണും. . . ചിലപ്പോ ബോര്‍ അടിച്ചു കാണും . . ഉപരിപ്ലവമായി ആ സിനിമയുടെ ആസ്വാദനം ആണ് അതുകൊണ്ട് നടക്കുന്നത്. . . വിമര്‍ശനം എന്നത് കേവലം ആസ്വാദനത്തില്‍ കെട്ടി ഇടാവുന്ന ഒന്നല്ല. . . അത് കൊണ്ട് തന്നെ വിമര്‍ശനം സിനിമയ്ക്ക് പുറത്തു സംഭവിക്കുന്ന ഒന്നാണ് . . . .അവിടെയാണ് സിനിമയുടെ പല തരത്തില്‍ ഉള്ള വ്യാഖ്യാനങ്ങള്‍ക്കു മാനം കൈ വരുന്നത്. രാഷ്ട്രീയം ചര്‍ച്ച ചെയ്യേപ്പെടെണ്ടതുണ്ട്. . .ഇന്നലത്തെ മോഹന്‍ലാലിന്റെ ഡയലോഗ് തന്നെ എടുക്കാം. . .നരസിംഹം ഞാന്‍ കണ്ടു ആസ്വദിച്ച സിനിമ ആണ്, ഇന്നും അത് ചിലപ്പോള്‍ ടീവിയില്‍ വന്നാല്‍ ഞാന്‍ കുറച്ചു നേരം കണ്ടെന്നു വരും. . . എന്നാല്‍ അതിലെ സ്ത്രീ വിരുദ്ധത ഒരു വസ്തുതയാണ് അത് വിമര്‍ശന വിധേയമാക്കെണ്ടാതുണ്ട് എന്നതില്‍ സംശയമില്ല താനും. . . . . .എന്നാല്‍ ഇതില്‍ തന്നെ നമ്മെ സ്വാധീനിക്കുന്ന ഒരു തരം ഹിസ്ടീരിക് പ്രോസസ് നടക്കുനുണ്ട്, ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത തരത്തില്‍ അന്നോയിംഗ് ആയ സ്ത്രീ വിരുധതായോ മറ്റു പ്രതിലോമകരമായ ആശയങ്ങളോ തുടര്‍ച്ചയായി സിനിമയില്‍ കടന്നു വന്നാല്‍ ഞാന്‍ ആ സിനിമയെ പൂര്‍ണ്ണമായി വെറുക്കും. . ആ സിനിമയെ പിന്നെ തിരിഞ്ഞു പോലും നോക്കില്ല. . ഇവിടെ എന്താണ് സംഭവിക്കുന്നത്‌?, ആ സിനിമയെ തഴയുക അല്ലെങ്കില്‍ വെറുക്കുക എന്നാ ആസ്വാദനത്തിന്റെ അവസാനം ഡിസിഷന്‍ മേക്കിംഗ് പ്രോസസ് ആണ്. അതുകൊണ്ട് തന്നെ ഇവിടെ സിനിമയുടെ രാഷ്ട്രീയം എന്‍റെ ആസ്വാദനത്തെ ബാധിച്ചു എന്ന് പറയാം. . .പക്ഷെ ഇത് തീര്‍ത്തും റിലേറ്റീവ് ആണ്. നമ്മുടെ ചിന്താഗതികള്‍ക്കും മൂല്യഭോധത്തിനും അനുസരിച്ചായിരിക്കും ഈ സ്വാധീനത്തിന്റെ അളവ് ഉണ്ടാവുക. അതുകൊണ്ട് തന്നെ ആണ് അബൂബക്കര്‍ ചെയ്യുന്ന റിവ്യൂയും മൂര്‍ത്തി ചെയ്യുന്ന റിവ്യൂവും റോബി ചെയ്യുന്ന റിവ്യൂവും ഇതെല്ലത്തിന്റെയും ഇടയില്‍ നമ്മള്‍ ചെയ്യുന്ന റിവ്യൂവും തമ്മില്‍ അജഗജാന്തരം കാണുന്നത്, . . . .

Thursday, February 14, 2013

KS Binu, സത്യന്‍ അന്തിക്കാട് പോസ്റ്റ്‌ 14/02/2013

Context: സത്യന്‍ അന്തിക്കാടിന്റെ അരാഷ്ട്രീയതയും, പിന്തിരിപ്പന്‍ ആശയങ്ങളും എന്നതിനെ പറ്റി ബിനു ഇട്ട പോസ്റ്റ്‌, 14/02/2013



ഇത് മാത്രം അല്ല, വിനോദയാത്രയില്‍ മീരയുടെ അച്ഛന്റെ കാല്‍ ഒടിയുന്നത്‌ വേറൊരു കാര്യം . . .ഒരു പ്രാധാന്യവും ഇല്ലാത്ത കാര്യം ആയിരുന്നു അതിലെ അയാളുടെ ട്രാജഡി, എന്തൊക്കെ കാരണം ഉണ്ടാക്കാം ആയിരുന്നു. . പോലീസുകാരന്‍ ആയാല്‍ കാല്‍ ഒടിയണം എങ്കില്‍ സമരങ്ങളില്‍ ബോംബ്‌ പൊട്ടണം. . .
കഥ തുടരുന്നു, പ്രണയിച്ചു വിവാഹം കഴിച്ചവള്‍ക്ക് ആശ്രയമില്ലാതെ ആവുന്നു. . . . ഭാരതാവ് നഷ്ടപെട്ട അവള്‍ക്കു സംഭവിക്കുന്നത്‌ എന്താണ് ഒരു ഓട്ടോക്കാരന്‍ മാത്രം ആണ് രക്ഷ. അവസാനവും അവള്‍ക്കു ആശ്രയമിലാതെ ആവുന്നു

അരാഷ്ട്രീയത മുന്‍പ് ഉള്ളതിനേക്കാള്‍ കൂടുതല്‍ ആയി യുവാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്നു എന്നത് ഒരു വസ്തുത അല്ലെ ഗോകുല്‍?, അത് അപകടകരം ആണ് എന്നതൊന് യാതൊരു സംശയവുമില്ല . . .
കാരണം നമ്മള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം നമ്മളില്‍ ഇടപെടും. . . അത് ഒരു ചെറിയ ഇടപെടല്‍ ആവുകയും ഇല്ല. . .

അങ്ങനെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്, കുറഞ്ഞ പക്ഷം മെട്രോ സെക്ഷ്വല്‍ യുവത്വം എങ്കിലും അങ്ങനെ ആണ് അല്ലെങ്കില്‍ അങ്ങനെ ആണ് നല്ലത് എന്നാ ചിന്ത കൊണ്ട് നടക്കുന്നവര്‍ ആണ്. കേരളം വിടു, നോര്‍ത്ത് ഇന്ത്യയിലെ മെട്രോ ജീവിതങ്ങളുടെ ഏറെ കുറെ റിയലിസ്റ്റിക് ആവിഷ്കാരങ്ങള്‍ ആണ് ഇന്നത്തെ ഹിന്ദി സൌഹൃദ, പ്രണയ സിനിമകള്‍. അത് അതില്‍ അധികവും അരാഷ്ട്രീയമായ ചിന്താഗതികളുള്ള കുറച്ചു യുവാക്കളുടെ കഥ ആണ് എന്നത് യാധ്രിസ്ചികം ആണ് എന്ന് പറയാന്‍ വയ്യ

പൊതു സമൂഹത്തിന്‍റെ പ്രവര്‍ത്തികളും നില നില്‍ക്കുന്ന കാഴ്ചപാടുകളും സിനിമക്ക് ആധാരം ആവുന്നത് പോലെ തന്നെ സിനിമക്കുള്ളിലെ നിലപാടുകളും, ആശയങ്ങളും പൊതു സമൂഹത്തില്‍ സ്വാധീനം ചെലുത്തും എന്നത് സംശയ രതിതം ആണ്. . ഈ ഗിവ് ആന്‍ഡ്‌ ടേക്ക് പ്രക്രിയയിലെ അളവുകള്‍ എത്രത്തോളം തുല്യം ആണ് എന്ന് പറയുക വയ്യെങ്കിലും അങ്ങനെ ഒന്നുണ്ട് എന്നത് സത്യം ആണ്. സിനിമയുടെ സാമൂഹിക പ്രതിബദ്ധത സിനിമയ്ക്ക് ഒരു ബാധ്യത ആവാം. സംവിധായകന് ഒരു പ്രതിബദ്ധത ആവാം. എന്നാല്‍ പ്രതിലോമ ആശയങ്ങളെ തുറന്നു അങ്ങീകരിക്കുന്ന സിനിമകള്‍ എതിര്‍ക്കപ്പെടെണ്ടാതുണ്ട്. . . അത്തരം ആശയങ്ങള്‍ എന്ത് കൊണ്ട് സിനിമകളില്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നത് ചിന്തിക്കേണ്ടതുണ്ട്. അവിടെ ആണ് മുകളില്‍ പറഞ്ഞ
///ഇവിടെ, കുടുംബം എന്ന സങ്കല്‍പ്പത്തിന് പ്രതിലോമകരമെന്ന് തോന്നുമെങ്കിലും തികച്ചും പുരോഗമനപരമായ ആശയങ്ങളെ അവ പരിചയമില്ലാത്ത ഒരു സമൂഹത്തിന് പരിചയപ്പെടുത്തുകയും അവയുടെ ജൈവികമായ ഔന്നത്യം അവരെ ബോധിപ്പിക്കുകയും ചെയ്യേണ്ടതിന് പകരം, സാധാരണ മാതാപിതാക്കളില്‍നിന്ന് അസാധാരണ മാതാപിതാക്കളാവേണ്ടുന്നതിന്റെ മാനുഷികമായ മഹിമയും ആവശ്യവും കുടുംബത്തെ ബോധ്യപ്പെടുത്തേണ്ടതിനു പകരം, ഒഴുക്കിനൊപ്പം നീന്തുക എന്ന, കമേഴ്സ്യല്‍ സിനിമകളും കഥകളും ചെയ്യുന്ന, ഗുരുതരമായ കൃത്യവിലോപം കലാകാരന്‍ ചെയ്യുന്നു.///
ഈ വാക്യം പ്രസക്തമാകുന്നത്. ഈ കൃത്യ\വിലോപങ്ങള്‍ എന്‍റെ അഭിപ്രായത്തില്‍ കമ്മത്ത് ആന്‍ഡ് കമ്മത്ത്, കൊച്ചിരാജാവ് തുടങ്ങിയ സാധനങ്ങലെക്കാള്‍ വിഷം തുപ്പുന്നതാണ് ഇത്തരം ഗ്ലോറിഫയിട് സിനിമകള്‍ എന്നാണു എനിക്ക് തോന്നുന്നത്. . . .

Friday, February 1, 2013

02/02/2012 Sn Surya

Context: മലയാളത്തില്‍ ലോക നിലവാരത്തിലുള്ള സിനിമകള്‍ വരാത്തത് എന്തുകൊണ്ട്? by SN surya



ഒന്നുമില്ല, സ്പൈടെര്‍മാന്‍ ഡബ് ചെയ്തു കാണുമ്പോള്‍ അതില്‍ മലയാളം പറയുന്നത് കേട്ടു ചിരിക്കുന്ന ആള്‍ക്കാര്‍ ആണ് ഈ പറയുന്ന ഹോളിവുഡ് ലവേര്‍സ് എന്ന് സൂര്യ പറയുന്ന ഐറ്റംസ്, സ്പൈഡര്‍ മാന്‍,ബാറ്റ്മാന്‍ തുടങ്ങിയ ഐറ്റംസ് കോമിക് പോലെ തന്നെ സീരിയസ് ആയ ഐറ്റം ആയിട്ടും കാണാന്‍ നമുക്ക് സാധിക്കും എന്നാല്‍ മായാവിയെ കൊമിക്കില്‍ നിന്നും അടര്‍ത്തിയാല്‍ നമ്മള്‍ ചിരിക്കുക മാത്രമേ ചെയ്യൂ. . . അതുകൊണ്ട് Super Hero മൂവി അടുത്ത കാലത്ത് ഒന്നും ചിന്തിക്കേണ്ട. . . . പിന്നെ ബട്ടര്‍ഫ്ലൈ എഫക്റ്റ്, ഇന്‍സെപ്ഷന്‍ പോലെ ഉള്ള സൈ ഫൈ കണ്‍സ്സപ്ട്സ് ആലോചിക്കാവുന്നതാണ്. . പക്ഷെ ആദ്യം വിഷ്വല്‍ നറേഷന്‍ എന്ത് എന്ന് മുഖ്യധാര സിനിമകള്‍ പഠിക്കട്ടെ. . . .സിനിമ എന്നാല്‍ കോമഡിയും പാട്ടും ഫൈറ്റും മസ്റ്റ്‌ ആണ് എന്ന് ചിന്തിക്കുന്നതു സംവിധായകന്മാരും തിരക്കഥക്രിത്തുക്കളും നിര്‍ത്തിയാല്‍ തന്നെ നല്ല സിനിമകള്‍ ഉണ്ടാവും. . . .ഇതൊന്നും പ്രേക്ഷകര്‍ ആവശ്യപ്പെട്ടത് ഒന്നുമല്ല, കാലാകാലങ്ങളായി സിനിമാക്കാര്‍ അടിചെല്പ്പിച്ചതാണ്. . അവ നിര്‍ത്തിയാല്‍ വരുന്ന സിനിമകള്‍ പ്രേക്ഷകര്‍ കണ്ടോളും. .