Friday, May 31, 2013

Varaha nadhikkarayoram

ചിത്രം: സംഗമം
സംഗീതം: എ.ആര്‍ റഹ്മാന്‍
രചന: വൈരമുത്തു

വരാഹ നദിക്കരയോരത്തു ഒരേ ഒരു തവണ ഞാന്‍ നിന്നെ കണ്ടു,
"പ്രാവേ നില്‍ക്കൂ" എന്ന് ഞാന്‍ പറഞ്ഞെങ്കിലും ഒരു സ്വപ്നത്തില്‍ എന്ന പോലെ നീ ഓടി മറഞ്ഞു

കണ്ണിന്‍ മുന്നില്‍ ഉള്ള കാഴ്ചകള്‍ എല്ലാം കണ്ണിനു താങ്ങാവുന്നതല്ല
എങ്കിലും കാണാത്ത നിന്റെ ശരീരം കണ്ണിനു മധുരതരം ആണ്

കണ്ണുകള്‍ പിടക്കുന്നു
മനസ്സ് ഭയക്കുന്നു
ഹൃദയം കൂടുതല്‍ മിടിക്കുന്നു
നിന്‍റെ ആ ഉത്തരം കേള്‍ക്കുന്നതിനായി

പഞ്ചവര്‍ണ്ണക്കിലെയെ നീ പറന്നു വന്നാല്‍ എന്റെ ഹൃദയം അഞ്ചു വര്‍ണ്ണം കൊണ്ട് നിറയുന്നു

പറന്നു വന്നു എന്റെ വിരുന്നില്‍ പങ്കു ചേരൂ, എന്റെ മനസിലെ അസുഖങ്ങള്‍ക്ക് മരുന്നാകൂ

കാവേരി നദിയുടെ തീരത്തുള്ള ഉള്ള ഒരു മരത്തിന്റെ വേരുകള്‍ ഏറ്റവും ഭാഗ്യം ഉള്ളവ ആണെന്ന് പറയുന്ന പോലെ എന്റെ കൈകള്‍ നിന്റെ ധാവണി ആയി മാറിയിരുന്നെങ്കില്‍ പ്രേമം പൂത്തു ഉലയുമായിരുന്നു

കണ്ണുകള്‍ പിടക്കുന്നു
മനസ്സ് ഭയക്കുന്നു
ഹൃദയം കൂടുതല്‍ മിടിക്കുന്നു
നിന്‍റെ ആ ഉത്തരം കേള്‍ക്കുന്നതിനായി

നീ ഈ വഴി പോയപ്പോള്‍ നിന്റെ നിഴല്‍ ഞാന്‍ പിടിച്ചു വച്ചിരുന്നു. എന്റെ ആത്മാവ് നിന്റെ നിഴലിന്റെ കൂടെ ഉണ്ട്, ശരീരം മാത്രമേ വേറെ ഉള്ളൂ. ആ ശരീരം കൊണ്ട് ഞാന്‍ എന്റെ മുറിഞ്ഞ ഹൃദയത്തെ തുന്നി ചേര്‍ക്കും

http://www.youtube.com/watch?v=t3PObFxpoBI

Saturday, May 11, 2013

പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാന സംഗീതം പോലെ - വരികള്‍

വരികള്‍ : ഓഎന്‍വി കുറുപ്പ്
സംഗീതം : എംജി രാധാകൃഷ്ണന്‍
ഒന്നുകൂടി ഈ പാട്ട് എല്ലാവരും കേട്ടോളൂ

പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാന സംഗീതം പോലെ 
പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാന സംഗീതം പോലെ 

കന്നിതെളിമഴ തോര്‍ന്ന നേരം എന്‍റെ മുന്നില്‍ നീ ആകെ കുതിരുന്നു നിന്ന്
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയോരാമുഖം ഓര്‍ത്ത്‌ ഞാന്‍ കോരിതരിച്ചു നിന്നു
ഓര്‍മകള്‍ക്കെന്തു സുഗന്ധം
എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം

പൂവിനെ തൊട്ടു തഴുകിഉണര്‍ത്തുന്ന സൂര്യകിരണമായി വന്നു
പൂവിനെ തൊട്ടു തഴുകിഉണര്‍ത്തുന്ന സൂര്യകിരണമായി വന്നു
വേനലില്‍ വേവുന്ന മണ്ണിനു ദാഹനീരേകുന്ന മേഘമായി വന്നു
പാടി തുടിച്ചു കുളിച്ചു കേറും തിരുവാതിര പെണ്‍കിടാവോര്‍ത്തു നിന്നു

ഓര്‍മകള്‍ക്കെന്തു സുഗന്ധം
എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം

പൂമുഖ വാതുക്കല്‍ നീയോര്‍ത്തു നിന്നൊരാ പ്രേമ സ്വരൂപനോ വന്നൂ
പൂമുഖ വാതുക്കല്‍ നീയോര്‍ത്തു നിന്നൊരാ പ്രേമ സ്വരൂപനോ വന്നൂ
കോരി തരിച്ചു നീ നോക്കി നില്‍ക്കെ മുകില്‍ കീറില്‍ നിന്നമ്പിളി മാഞ്ഞൂ
ആദി തിമിര്‍ത്ത മഴയുടെ ഓര്‍മ്മകള്‍ ആലില തുമ്പിലെ തുള്ളികളായ്

ഓര്‍മകള്‍ക്കെന്തു സുഗന്ധം
എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം

Thursday, May 9, 2013

എസ്എസ്എല്‍സി ബുക്കിലെ ഒപ്പ്



"പത്താം ക്ലാസ് ആണ് ജീവിതത്തിലെ വഴി തിരിവ്, ഇവിടെ നിങ്ങള്ക്ക് പിഴച്ചാല്‍ എല്ലാം പോയി അത് കൊണ്ട് നന്നായി പഠിച്ചു പരീക്ഷക്ക്‌ വരിക". . . . 
കീര്‍ത്തി മിസ്സ്‌ ഇത് പറയുന്ന സമയത്ത് ഞാന്‍ പരീക്ഷയെ കുറിച്ച് ടെന്‍ഷന്‍ അടിച്ചില്ല. എസ്.എസ്.എല്‍ .സി ബുക്കില്‍ ഒരു ഒപ്പിടെണ്ടി വരും, അതായിരിക്കും ജീവിത കാലത്തേക്ക് നിന്‍റെ ഒപ്പ് എന്ന് ജിതിന്‍ പറഞ്ഞിട്ടുണ്ട്, അവന്‍ വിവരം ഉള്ളവന്‍ ആണ് അവന്‍ പറഞ്ഞാല്‍ അത് ശരിയായിരിക്കും. . .പന്ത്രണ്ടു നോട്ട്ബുക് ഉള്ളതില്‍ എല്ലാത്തിന്റെം അവസാനത്തെ നാലഞ്ചു പേജുകള്‍ ഒരിഞ്ചു സ്ഥലം ബാക്കി ഇല്ലാതെ എന്റെ വിവിധ തര൦ ഒപ്പുകള്‍ കൊണ്ട് നിറഞ്ഞു കിടക്കുക ആണ്. പക്ഷെ ഒരു തവണ പോലും അടുപ്പിച്ചു ഒരേ പോലെ ഉള്ള ഒപ്പിടാന്‍ പറ്റിയില്ല ഇത് വരെ എന്നതാണ് എന്റെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടിരുന്നത്.

കണക്കു എഴുതി പഠിക്കാന്‍ വാങ്ങി തന്ന ന്യൂസ്‌ പ്രിന്റ്‌ പേപ്പറുകളും എന്റെ ഒപ്പിടല്‍ മഹാമഹത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പങ്കെടുക്കാന്‍ തുടങ്ങിയെങ്കിലും ഒരു വിജയം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. ബയോളജി പരീക്ഷയുടെ തലേ ദിവസം ഉണ്ടായിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം സ്കോര്‍ ഇടയ്ക്കിടെ മാത്രം നോക്കുന്നതില്‍ എനിക്ക് മന:സ്താപം ഉണ്ടായിരുന്നെങ്കിലും ഒപ്പിടാന്‍ പഠിക്കുന്നതിന്‍റെ ആവേശത്തില്‍ അത് ഞാന്‍ മറന്നു.
ഒടുവില്‍ പരീക്ഷ കഴിയുകയും ഞാനും ന്യൂസ്‌ പ്രിന്റ്‌ പേപ്പറും മാത്രം ആയി മാറുകയും ചെയ്തു. രാപ്പകല്‍ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ ഞാന്‍ ആ ലക്‌ഷ്യം കൈ വരിക്കുക തന്നെ ചെയ്തു. എന്റെ ഒപ്പ് ഞാന്‍ കണ്ടെത്തി. ഒരേ പോലെയുള്ള രണ്ടു ഒപ്പുകള്‍ എന്‍റെ കയ്യില്‍ നിന്ന് ജനിക്കുക തന്നെ ചെയ്തു. അത് നോക്കി സന്തോഷിച്ചു കൊണ്ട് ഒരു റോള്‍ പേപ്പര്‍ കൂടി ഞാന്‍ ഒപ്പിട്ടു തീര്‍ത്തു. ഒടുവില്‍ ആ ദിനം വന്നെത്തി എസ്.എസ്.എല്‍ .സി ബുക്ക്‌ കിട്ടുന്ന ദിനം.

വലിയൊരു ക്യൂയില്‍ അക്ഷരമാലാ ക്രമത്തില്‍ എസ്സില്‍ തുടങ്ങുന്ന എന്റെ പേര് വിളിക്കുന്നത്‌ കാത്തു ഞാന്‍ നിന്നു. കീര്‍ത്തി മിസ്സ്‌ എന്നെ കണ്ടു ചിരിച്ചു കൊണ്ട് പറഞ്ഞു

"മിടുക്കന്‍ നല്ല മാര്‍ക്ക് ഉണ്ടല്ലോ, പ്ലസ്ടുവിനു സയന്‍സ് തന്നെ കിട്ടും, ഇവിടെ നിന്‍റെ പെരെഴുതൂ. "

ഞാന്‍ ചിരിച്ചു കൊണ്ട് നന്ദി പുരസരം എന്റെ പേരെഴുതി.

"ആഹ്, ഇനി അതിന്റെ അടിയില്‍ ഒരു വര വരചോളൂ,",

അത് ചെയ്തു കഴിഞ്ഞു ഒപ്പിടാനുള്ള സ്ഥലം കാണിച്ചു തരുന്നതും കാത്തു നില്‍ക്കുമ്പോള്‍ കീര്‍ത്തി മിസ്സ്‌ എന്റെ കയ്യിലേക്ക് ആ പേപ്പര്‍ തന്നിട്ട് അടുത്ത ആളുടെ എടുത്തു കൊടുക്കാന്‍ ആയി തുടങ്ങി.

കുറച്ചു സെക്കണ്ടുകള്‍ക്ക്‌ ഉള്ളില്‍ ഞാന്‍ ആ സത്യം മനസിലാക്കി പേരെഴുതുകയും ഒരു വര വരക്കുകയും ചെയ്യാന്‍ പറഞ്ഞ ആ സംഭവം ആണ് ഒപ്പിടല്‍ എന്നത്.

വില കുറഞ്ഞ ന്യൂസ്‌ പ്രിന്റ്‌ പേപ്പറും ലെക്സി പേനകളും എന്നെ നോക്കി ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു. ഞാന്‍ ജിതിനെ അന്വേഷിച്ചു സ്കൂള്‍ മുഴവന്‍ നടന്നു. ജെയില്‍ തുടങ്ങുന്ന പേരുള്ള അവന്‍ നേരത്തെ വാങ്ങി പോയി കഴിഞ്ഞിരുന്നു. പിന്നീട് അവന്‍ ഡോക്റ്റര്‍ ആയി എന്ന് ആരോ പറഞ്ഞു കേട്ടു