Monday, March 18, 2013

ഓള്‍ഡ്‌ബോയ്‌ റിവ്യൂ


നന്മയും തിന്മയും പലരിലും പലതായി നിര്‍വചിചിരിക്കുന്നു. സദാചാര ബോധത്തിന്‍റെ അടിത്തറയും നന്മയിലും തിന്മയിലും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതിനാല്‍ ഒരു പ്രിത്യേക പ്രവര്‍ത്തിയെ സദാചാരവിരുദ്ധം ആയി കാണുന്നതില്‍ പൊതുവായ ഒരു അഭിപ്രായത്തില്‍ എത്താനാവും എന്ന് തോന്നുന്നില്ല. പ്രണയിക്കാനും, സെക്സില്‍ ഏര്‍പ്പെടാനും രക്തബന്ധം നമ്മുടെ പൊതുസദാചാര ബോധം ഒരു തടസ്സം ആയി കാണുന്നുണ്ട്. ആ പൊതു ബോധത്തിന് നേരെ ഉള്ള ഒരു കൊട്ടാണ് ഓള്‍ഡ്‌ബോയ്‌ എന്ന സിനിമയിലൂടെ Park Chan-Wook നല്‍കുന്നത്. 


പരസ്പര പൂരകങ്ങളായ രണ്ടു പ്രതികാരത്തിന്‍റെ കഥയാണ് ഓള്‍ഡ്‌ബോയ്‌ പറയുന്നത്. പ്രതികാരം ചെയ്യുന്നവനും പ്രതികാരം നേരിടുന്നവനും ഒരാള്‍ തന്നെ ആവുന്ന അവസ്ഥയിലേക്ക് സിനിമ നീങ്ങുമ്പോള്‍ തീര്‍ച്ചയായും ഓര്‍ പുതിയ ദ്രിശ്യാനുഭവം ആണ് ഈ കൊറിയന്‍ സിനിമ.

നായകന്‍ തന്‍റെ തടവ്‌ കാലത്തിനു ശേഷം ഒരു പെട്ടിയില്‍ നിന്നും പുറത്തു വരുന്ന ഒരു ഏരിയല്‍ ഷോട്ട്, രണ്ടര മിനിറ്റ് ട്രാക്ക് ചെയ്തു എടുത്ത ഒരു ഫൈറ്റ് സീക്വന്‍സ്, ക്ലൈമാക്സിനോട് അടുപ്പിചുള്ള ചില രംഗങ്ങള്‍ എല്ലാം ദ്രിഡ൦ ആയ ഒരു ദ്രിശ്യ പദ്ധതിയുടെ ഉദാഹരണങ്ങളാണ്. ചില സ്ഥലങ്ങളില്‍ ഒറിജിനല്‍ സോഴ്സ് ആയ ജപ്പാനീസ് മാങ്ങാ കോമിക്സിനെ അനുസ്മരിപ്പിക്കുന്നും ഉണ്ട്.

ഈ പ്രതികാര കഥയില്‍ അന്തര്‍ലീനമായ ഇന്സസ്റ്റ് സ്വാഭാവവും അതിനോടുള്ള സംവിധായകന്റെ യോജിപ്പും ചിലപ്പോള്‍ നിങ്ങളെ ചോടിപ്പിച്ചേക്കാം. But trust me, Incest is least of the problems in the world and you are not better than a monster. Still, you have the right to live