Thursday, April 4, 2013

സെല്ലുലോയിട് റിവ്യൂ

സെല്ലുലോയിട് എന്ന സിനിമ കണ്ടപ്പോ ചില പോരായ്മകള്‍ തോന്നിയെങ്കിലും ഇഷ്ടപെട്ടിരുന്നു. പക്ഷെ മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഒരു മികച്ച ത്രെഡ് ആണ് ഈ സിനിമയുടെ എലിമെന്‍റ്. ഒരു ബയോ പിക് എന്ന നിലയില്‍ ഒരുപാട് റിസര്‍ച്ചും ഡിസ്ക്കഷനും നടത്തേണ്ടിയിരുന്ന ഒരു കഥ ആയിരുന്നു ജെ.സീ ഡാനിയേലിന്റെ ജീവിതം. ചെലങ്ങാടന്റെ പുസ്തകം ഒന്ന് മാത്രം ആണ് കമല്‍ ആധാരം ആക്കിയത്. പൂര്‍ണമായി അതില്‍ ആശ്രയിചു ചെയ്തു എന്നത് ഒരു പോരായ്മ ആണ്. കമലിന്‍റെതായ യാതൊരു കൊണ്ട്രിബ്യൂഷനും തിരക്കഥയിലേക്ക് നല്‍കാന്‍ സാധിച്ചില്ല, സിനിമയല്ലേ കുറെയൊക്കെ സംവിധായകന്‍റെ പെര്സപ്ഷന്‍ ആയിരിക്കണം. സിനിമ ഇറങ്ടുന്ന വരെ ഉള്ള ദാനിയേലിന്റെ ജീവിതം ഫാസ്റ്റ് പെര്സനിലും പിന്നീടുള്ള ജീവിതം വെറുതെ ഒരു ഡോക്യുമേന്റ്രി എന്നാ നിലയിലും ചെയ്തപ്പോ പല ഘട്ടത്തിലും തീവ്രത നഷ്ടപെടുന്നുണ്ട്.

ഈ സിനിമയുടെ ഒരു ബെറ്റര്‍ മേക്കിംഗ് എന്‍റെ മനസ്സില്‍ ഇങ്ങനെ ആണ്. ചെലങ്ങാടന്‍ എന്നാ കഥാപാത്രത്തെ ഒരു നരേട്ടര്‍ എന്നാ രീതിയില്‍ നിന്ന് മാറ്റി അവസാന ഭാഗത്ത്‌ ഒന്ന് ടച് ചെയ്തു പോകുന്ന കഥാപാത്രത്തിലേക്ക് ചുരുക്കുക.
ഡാനിയേല്‍ സിനിമ എടുക്കുന്നത് മാത്രമാണ് detailing ചെയ്തിട്ടുള്ളത്. അത് തന്നെ മുഴുവന്‍ ഇല്ല താനും. രണ്ടു കൊല്ലം കൊണ്ട് ഷൂട്ട്‌ ചെയ്ത സിനിമ ആണ് വിഗത കുമാരന്‍ . അക്കാലത്ത് വിദേശ ലൊക്കേഷന്‍ ആയ കൊളമ്പില്‍ പോയി ഷൂട്ട്‌ ചെയ്ത പടം. വിഗതകുമാരന്‍റെ കൊളംബ് ഷെഡ്യൂള്‍ പുസ്തകത്തില്‍ ഇല്ലാത്തത് കൊണ്ടായിരിക്കണം കമല്‍ അത് കണ്വീനിയന്റ്റ് ആയി വിഴുങ്ങി. ഇവിടെ കമല്‍ ലേശം വര്‍ക്ക് ചെയ്തിരുന്നെങ്കില്‍ സിനിമയുടെ ദൈമന്ഷന്‍ തന്നെ മാറിപോയേനെ. പോളിട്ടിക്കളി ഇന്കരക്റ്റ് അല്ലാത്ത എന്തും ഇവിടെ സ്വീകാര്യം ആണ് എന്നുള്ളത് കൊണ്ട് ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന വിഷയം ഒന്നും തന്നെ ഇല്ല. അത്തരം വിശദവായന നടത്തുമ്പോള്‍ മാത്രമേ പിന്നീട് സിനിമ ഇറങ്ങിയ ശേഷം ഉണ്ടാകുന്ന ദുരന്തങ്ങളുടെ തീവ്രത മനസിലാവുകയുള്ളൂ. മാത്രമല്ല റോസി എന്ന കഥാപാത്രത്തിന്റെ ദുരന്തത്തിനു കൊടുത്ത പ്രാധാന്യം ന്യായീകരിക്കപ്പെടനം എങ്കില്‍ ഇങ്ങനെ ഒരു മേകിംഗ് അത്യാവശ്യം ആയിരുന്നു. അക്കാലത്തെ സ്ത്രീവിരുധതയിലെക്കും അതിന്റെ രക്തസാക്ഷിയായ റോസി എന്ന കഥാപാത്രതിലെക്കും സിനിമ നീങ്ങുമ്പോള്‍ തീര്‍ച്ചയായും 1920കളിലെ കേരളത്തിന്റെ സാമൂഹിക അവസ്ഥയുടെ വളരെ ശക്തമായ ചിത്രീകരണം ആയേനെ അത്. കൂടാതെ ഡാനിയേലിന്റെ പിന്നീടുള്ള ജീവിതം ദന്ത ഡോക്റ്റര്‍ ആവുന്നു, മറ്റൊരു സിനിമ പിടിക്കാന്‍ പോയി പൈസ മുഴുവന്‍ നഷ്ടപെടുന്നു എന്നതൊക്കെ വെറും ഓര്മകുറിപ്പുകള്‍ ആക്കാതെ വ്യക്തമായി കാണിക്കേണ്ടിയിരുന്നു.

No comments:

Post a Comment