Thursday, January 31, 2013

Matrix Concept


എന്താണ് യാഥാര്‍ത്ഥ്യം?, നിങ്ങള്‍ കാണുന്നതോ, സ്പര്ഷിക്കുന്നതോ, രുചിച്ചറിയുന്നതോ ആയ എന്തും യാഥാര്‍ത്ഥ്യം എന്ന് കരുതാം. പറ്റാവുന്നതില്‍ സീകാര്യം എന്ന് ലേശം എങ്കില് തോന്നുന്ന നിര്‍വചനം ഇതാണ്. എന്നാല്‍ ഒന്ന് ആലോചിച്ചു നോക്കൂ, ചെവി, കണ്ണ്, നാവു എന്നിവ മസ്തിഷ്ക്കത്തിലേക്ക് നല്‍കുന്ന ഇലക്ട്രിക്ക് പള്‍സസിന്‍റെ ബലത്തില്‍ അല്ലെ ഈ റിയാലിറ്റി ഒക്കെ നമുക്ക് അനുഭവവേദ്യം ആകുന്നതു. അങ്ങനെ നോക്കിയാല്‍ സ്വപ്നം എന്നതും ഒരു യാഥാര്‍ത്ഥ്യം ആണല്ലോ. .അവിടേം നമ്മള്‍ ഉറക്കത്തില്‍ കാണുന്നതും കേള്‍ക്കുന്നതും ഒക്കെ പള്‍സസ് വഴി ബ്രെയിനില്‍ എത്തി മനസിലാക്കുന്നതാണല്ലോ. റിയാലിറ്റിയും ഡ്രീമും ഒക്കെ ഒരു നേര്‍ത്ത രേഖ കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു, അല്ലെങ്കില്‍ വേര്‍തിരിച്ചിട്ടില്ല.

ഇത്തരം പള്‍സസ് സിമുലേറ്റ് ചെയ്യാന്‍ പറ്റിയാല്‍ മനുഷ്യനെ ഒരു ഉറക്കത്തില്‍ കിടത്തി റിയാലിറ്റി അനുഭവവേദ്യം ആക്കി കൊടുക്കാന്‍ പറ്റും എന്ന് സങ്കല്‍പ്പിച്ചാല്‍ ആ സിമുലേഷന്‍ പ്രോഗ്ഗ്രാം ആണ് മാട്രിക്സ്. അവിടെ ഒരു ലോകം ഉണ്ട് ആ ലോകത്തില്‍ എല്ലാ മനുഷ്യരും കണക്റ്റ് ചെയ്യപെട്ടു കിടക്കുന്നു ലോകത്തിലെ മനുഷ്യര്‍ എല്ലം ഒരു സ്വപ്നം ഷെയര്‍ ചെയ്യുന്നു.

എന്നാല്‍ എന്തിനാണ് ഇങ്ങനെ ? ആരാണ് ഇത് ചെയ്യുന്നത്? ഇവിടെയാണ്‌ ഈ കാഴ്ച്ചയുടെ സൌന്ദര്യം നഷ്ട്ടമാവുന്നത്. യന്ത്രങ്ങള്‍ക്കു Artifitial Intelligence കൊടുത്തത് മൂലം ലോകം ഇപ്പോള്‍ അവരുടെ പിടിയില്‍ ആണ് അവര്‍ക്ക് നിലനില്‍ക്കാനുള്ള ഊര്‍ജത്തിന് വേണ്ടി മനുഷ്യരെ ഒരു ഫ്ലൂയിഡില്‍ ഇട്ടു വച്ച് മനുഷ്യശരീരത്തില്‍ നിന്ന് ഉല്‍പ്പാദിക്കപെടുന്ന ചൂട് കൊണ്ട് ഊര്‍ജം ഉണ്ടാക്കി യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.

എന്നാല്‍ എല്ലാ സിസ്റ്റങ്ങള്‍ക്ക് ഒരു അന്ത്യം വേണം എന്നുള്ളത് കൊണ്ട് കുറച്ചു മനുഷ്യര്‍ ഇതില്‍ നിന്നും രക്ഷപെടുകയും മാട്രിക്സ് എന്ന്സ് സിസ്റ്റത്തെ തകര്‍ക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നു. മട്രിക്സില്‍ പ്ലഗ് ചെയ്തിരിക്കുന്ന ആള്‍ക്കാരെ ഒന്നൊന്നായി അഴിച്ചെടുത്തു മാട്രിക്സിനെതിരെ യുദ്ധം നടത്തുന്നു. മെഷിന്‍സിനെതിരെ യുദ്ധം നടത്തുന്നു.

മനുഷ്യര്‍ക്കിടയില്‍ ചതിയന്മാര്‍ ഉള്ളത് പോലെ പ്രോഗ്രാമുകള്‍ക്കിടയിലും ചതിയന്മാര്‍ ഉണ്ട് പ്രോഗ്രാമുകളെ ഹാക്ക് ചെയ്യുന്ന പ്രോഗ്രാമുകള്‍. അവരുടെ സഹായത്തോടെ മനുഷ്യര്‍ മേഷിന്സിനെ കീഴടക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഒരു ഒത്തു തീര്‍പ്പ് മാത്രം ആണ് സിനിമയുടെ അന്ത്യത്തില്‍ സംഭവിക്കുന്നത്‌.

ഈ സിനിമയിലെ ഫൈറ്റ് സീന്സിനെ പറ്റി രണ്ടു വാക്ക്, സിനിമയിലെ Unrealistic എന്ന് തോന്നുന്ന മാര്‍ഷല്‍ ആര്‍ട്സ് ഫൈറ്റുകള്‍ എല്ലാം നടക്കുന്നത് മാട്രിക്സ് പ്രോഗ്രാമിനുള്ളില്‍ ആണ് എന്ന് ആദ്യം മനസിലാക്കുക,

ഒരു കമ്പ്യൂട്ടര്‍ ഗെയിം സങ്കല്‍പ്പിക്കുക അവിടെ നിങ്ങള്‍ നിങ്ങളുടെ ജോയ്സ്ട്ടികില്‍ ബട്ടണുകള്‍ അമര്‍ത്തുമ്പോള്‍ നിങ്ങളുടെ പ്ലെയര്‍ പല ആക്ഷനുകള്‍ ഉണ്ടാകും. എങ്ങനെ സംഭവിക്കുന്നു?? എല്ലാം കമ്പ്യൂട്ടെശന്‍ ആണ്. നമ്പരുകളുടെ ഒരു കളി. അത് പോലെ ആണ് NEO ഫൈറ്റ്' ചെയ്യുന്നത് അതുകൊണ്ട് തന്നെയാണ് അവനു അത്ര വേഗതയില്‍ ചലിക്കാന്‍ കഴിയുന്നതും ബുള്ളറ്റുകളെ തടുക്കാന്‍ കഴിയുന്നതും. നിങ്ങള്‍ എത്രത്തോളം മികച്ച കളിക്കാരന്‍ ആവുന്നോ അത്രയും മികച്ച രീതിയില്‍ നിങ്ങള്ക്ക് ഫൈറ്റ് ചെയ്യാന്‍ സാധിക്കും

No comments:

Post a Comment