Saturday, January 26, 2013

January 2013


Context: മമ്മുക്കയും ലാലേട്ടനും ! മലയാളസിനിമയിലെ സജീവസാന്നിദ്ധ്യമായി ഇന്നും തുടരുന്ന രണ്ടു മഹാനടന്മാര്‍. ഇരുവരും ചെയ്തിട്ടുള്ള എന്നെന്നും മികച്ചു നില്‍ക്കുന്ന വേഷങ്ങള്‍ എത്ര വേണമെങ്കിലും നമുക്ക് ഉദാഹണമായി എടുത്തു കാണിക്കാം. എന്നാല്‍ ഇവര്‍ കുറച്ചുകാലമായി കോബ്ര, ചൈനാ ടൌണ്‍ പോലുള്ള ചിത്രങ്ങള്‍ ചെയ്യുന്നത് എന്ത് കൊണ്ടായിരിക്കാം? പലപ്പോഴായി ആലോചിക്കവേ മനസില്‍ തോന്നിയ കാര്യങ്ങള്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു-ഈ തോന്നലുകള്‍.... ശരിയാണോ..തെറ്റാണോ ..ഇതുപോലെ മറ്റു കാരണങ്ങള്‍ ഉണ്ടോ.. by Shaiju Rajendran


ആത്യന്തികമായി സിനിമകളുടെ മൂല്യച്യുതി ആണ്, നല്ല സിനിമ ഇല്ല, അവര്‍ പറയുന്നു പ്രേക്ഷകര്‍ക്ക്‌ വേണ്ട സിനിമ ആണ് കൊടുക്കുനത് എന്ന് (വലിയ മണ്ടത്തരം, പ്രേക്ഷകന് വേണ്ടി ഒന്നുമല്ല സിനിമ ഉണ്ടാക്കേണ്ടത്, അവര് വേണേല്‍ വന്നു കണ്ടിട്ട് പൊക്കോട്ടെ). ഒന്നാലോചിച്ചു നോക്ക് നിങ്ങളീ പറയുന്ന പ്രായത്തിനു അനുസരിച്ചുള്ള വേഷം എന്നൊക്കെ പറഞ്ഞാല്‍ അറുപതു വയസിനു മുകളില്‍ പ്രായം വരുന്ന കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം ഏറിയ അഞ്ചു സീക്വന്‍സ് എങ്കിലും ഉള്ള ഒരു സിനിമ കൊല്ലത്തില്‍ എത്രെണ്ണം വരുന്നുണ്ട്?. . അന്നയും റസൂലിലെ രഞ്ജിത്ത് ചെയ്ത ഒരെണ്ണം (നാല് ദയലോഗ് കാണും), ലാല്‍ ഒഴിമുരിയില്‍ ചെയ്തത്, ഉസ്താദ് ഹോട്ടല്‍ തിലകന്‍ ചെയ്തത്. പെട്ടെന്ന് ഓര്‍മയില്‍ വരുന്നത് ഇത്ര മാത്രം ആണ്, വേറെ ഒന്നും ഉണ്ടെന്നു തോന്നുന്നുമില്ല. . .കുറച്ചെങ്കിലും മെച്ചപ്പെട്ട ചിത്രങ്ങള്‍ വരുന്നതു ന്യൂജെന്‍ ലേബലില്‍ ആണ് അത് മൊത്തം യൂത്ത് ഒരിയന്ട്ടാദ് ആണ് താനും. . പിന്നെ ഇവര്‍ എതു സിനിമയില്‍ അഭിനയിക്കും. . അവര് വല്ല സിനിമയിലും അഭിനയിച്ചു കഞ്ഞി കുടിച്ചു പൊക്കോട്ടെ. . . . മോഹന്‍ലാല്‍ ഇനി പ്രായത്തിനു അനുസരിച്ചുള്ള സിനിമയില്‍ അഭിനയിച്ചു മലയാള സിനിമ രക്ഷപെടാനും പോണില്ല, ഇല്ലാത്തോണ്ട് ചീത്ത ആവാനും പോണില്ല. . . .


No comments:

Post a Comment