Friday, February 15, 2013
Shuheil Post - സിനിമയുടെ രാഷ്ട്രീയ വായന 15/02/2013
കലയുടെ ആസ്വാദനവും വിമര്‍ശനവും രണ്ടാണ് എന്നാണു എന്‍റെ കാഴ്ചപാട്, ഞാന്‍ ഒരു സിനിമ കണ്ടു എന്നിരികട്ടെ എനിക്കതിഷ്ടപെടാത്തതിനു പല കാരണം ഉണ്ടാവും. .ഇഷ്ടപെട്ടതിനു പല കാരണം ഉണ്ടാവും. . .എന്നാല്‍ ഒരു സിനിമ ഇഷ്ടപെടാതെ ഇരിക്കുക എന്നത് കൊണ്ട് ഞാന്‍ ആ സിനിമ ആസ്വധിച്ചില്ല എന്ന് അതിനു അര്‍ത്ഥമില്ല. പല രംഗങ്ങളില്‍ ചിരിച്ചു കാണും, വൈകാരികമായി പ്രതികരിച്ചു കാണും. . . ചിലപ്പോ ബോര്‍ അടിച്ചു കാണും . . ഉപരിപ്ലവമായി ആ സിനിമയുടെ ആസ്വാദനം ആണ് അതുകൊണ്ട് നടക്കുന്നത്. . . വിമര്‍ശനം എന്നത് കേവലം ആസ്വാദനത്തില്‍ കെട്ടി ഇടാവുന്ന ഒന്നല്ല. . . അത് കൊണ്ട് തന്നെ വിമര്‍ശനം സിനിമയ്ക്ക് പുറത്തു സംഭവിക്കുന്ന ഒന്നാണ് . . . .അവിടെയാണ് സിനിമയുടെ പല തരത്തില്‍ ഉള്ള വ്യാഖ്യാനങ്ങള്‍ക്കു മാനം കൈ വരുന്നത്. രാഷ്ട്രീയം ചര്‍ച്ച ചെയ്യേപ്പെടെണ്ടതുണ്ട്. . .ഇന്നലത്തെ മോഹന്‍ലാലിന്റെ ഡയലോഗ് തന്നെ എടുക്കാം. . .നരസിംഹം ഞാന്‍ കണ്ടു ആസ്വദിച്ച സിനിമ ആണ്, ഇന്നും അത് ചിലപ്പോള്‍ ടീവിയില്‍ വന്നാല്‍ ഞാന്‍ കുറച്ചു നേരം കണ്ടെന്നു വരും. . . എന്നാല്‍ അതിലെ സ്ത്രീ വിരുദ്ധത ഒരു വസ്തുതയാണ് അത് വിമര്‍ശന വിധേയമാക്കെണ്ടാതുണ്ട് എന്നതില്‍ സംശയമില്ല താനും. . . . . .എന്നാല്‍ ഇതില്‍ തന്നെ നമ്മെ സ്വാധീനിക്കുന്ന ഒരു തരം ഹിസ്ടീരിക് പ്രോസസ് നടക്കുനുണ്ട്, ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത തരത്തില്‍ അന്നോയിംഗ് ആയ സ്ത്രീ വിരുധതായോ മറ്റു പ്രതിലോമകരമായ ആശയങ്ങളോ തുടര്‍ച്ചയായി സിനിമയില്‍ കടന്നു വന്നാല്‍ ഞാന്‍ ആ സിനിമയെ പൂര്‍ണ്ണമായി വെറുക്കും. . ആ സിനിമയെ പിന്നെ തിരിഞ്ഞു പോലും നോക്കില്ല. . ഇവിടെ എന്താണ് സംഭവിക്കുന്നത്?, ആ സിനിമയെ തഴയുക അല്ലെങ്കില്‍ വെറുക്കുക എന്നാ ആസ്വാദനത്തിന്റെ അവസാനം ഡിസിഷന്‍ മേക്കിംഗ് പ്രോസസ് ആണ്. അതുകൊണ്ട് തന്നെ ഇവിടെ സിനിമയുടെ രാഷ്ട്രീയം എന്‍റെ ആസ്വാദനത്തെ ബാധിച്ചു എന്ന് പറയാം. . .പക്ഷെ ഇത് തീര്‍ത്തും റിലേറ്റീവ് ആണ്. നമ്മുടെ ചിന്താഗതികള്‍ക്കും മൂല്യഭോധത്തിനും അനുസരിച്ചായിരിക്കും ഈ സ്വാധീനത്തിന്റെ അളവ് ഉണ്ടാവുക. അതുകൊണ്ട് തന്നെ ആണ് അബൂബക്കര്‍ ചെയ്യുന്ന റിവ്യൂയും മൂര്‍ത്തി ചെയ്യുന്ന റിവ്യൂവും റോബി ചെയ്യുന്ന റിവ്യൂവും ഇതെല്ലത്തിന്റെയും ഇടയില്‍ നമ്മള്‍ ചെയ്യുന്ന റിവ്യൂവും തമ്മില്‍ അജഗജാന്തരം കാണുന്നത്, . . . .
Thursday, February 14, 2013
KS Binu, സത്യന്‍ അന്തിക്കാട് പോസ്റ്റ് 14/02/2013
Context: സത്യന്‍ അന്തിക്കാടിന്റെ അരാഷ്ട്രീയതയും, പിന്തിരിപ്പന്‍ ആശയങ്ങളും എന്നതിനെ പറ്റി ബിനു ഇട്ട പോസ്റ്റ്, 14/02/2013
ഇത് മാത്രം അല്ല, വിനോദയാത്രയില്‍ മീരയുടെ അച്ഛന്റെ കാല്‍ ഒടിയുന്നത് വേറൊരു കാര്യം . . .ഒരു പ്രാധാന്യവും ഇല്ലാത്ത കാര്യം ആയിരുന്നു അതിലെ അയാളുടെ ട്രാജഡി, എന്തൊക്കെ കാരണം ഉണ്ടാക്കാം ആയിരുന്നു. . പോലീസുകാരന്‍ ആയാല്‍ കാല്‍ ഒടിയണം എങ്കില്‍ സമരങ്ങളില്‍ ബോംബ് പൊട്ടണം. . .
കഥ തുടരുന്നു, പ്രണയിച്ചു വിവാഹം കഴിച്ചവള്‍ക്ക് ആശ്രയമില്ലാതെ ആവുന്നു. . . . ഭാരതാവ് നഷ്ടപെട്ട അവള്‍ക്കു സംഭവിക്കുന്നത് എന്താണ് ഒരു ഓട്ടോക്കാരന്‍ മാത്രം ആണ് രക്ഷ. അവസാനവും അവള്‍ക്കു ആശ്രയമിലാതെ ആവുന്നു
അരാഷ്ട്രീയത മുന്‍പ് ഉള്ളതിനേക്കാള്‍ കൂടുതല്‍ ആയി യുവാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്നു എന്നത് ഒരു വസ്തുത അല്ലെ ഗോകുല്‍?, അത് അപകടകരം ആണ് എന്നതൊന് യാതൊരു സംശയവുമില്ല . . .
കാരണം നമ്മള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം നമ്മളില്‍ ഇടപെടും. . . അത് ഒരു ചെറിയ ഇടപെടല്‍ ആവുകയും ഇല്ല. . .
അങ്ങനെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്, കുറഞ്ഞ പക്ഷം മെട്രോ സെക്ഷ്വല്‍ യുവത്വം എങ്കിലും അങ്ങനെ ആണ് അല്ലെങ്കില്‍ അങ്ങനെ ആണ് നല്ലത് എന്നാ ചിന്ത കൊണ്ട് നടക്കുന്നവര്‍ ആണ്. കേരളം വിടു, നോര്‍ത്ത് ഇന്ത്യയിലെ മെട്രോ ജീവിതങ്ങളുടെ ഏറെ കുറെ റിയലിസ്റ്റിക് ആവിഷ്കാരങ്ങള്‍ ആണ് ഇന്നത്തെ ഹിന്ദി സൌഹൃദ, പ്രണയ സിനിമകള്‍. അത് അതില്‍ അധികവും അരാഷ്ട്രീയമായ ചിന്താഗതികളുള്ള കുറച്ചു യുവാക്കളുടെ കഥ ആണ് എന്നത് യാധ്രിസ്ചികം ആണ് എന്ന് പറയാന്‍ വയ്യ
പൊതു സമൂഹത്തിന്‍റെ പ്രവര്‍ത്തികളും നില നില്‍ക്കുന്ന കാഴ്ചപാടുകളും സിനിമക്ക് ആധാരം ആവുന്നത് പോലെ തന്നെ സിനിമക്കുള്ളിലെ നിലപാടുകളും, ആശയങ്ങളും പൊതു സമൂഹത്തില്‍ സ്വാധീനം ചെലുത്തും എന്നത് സംശയ രതിതം ആണ്. . ഈ ഗിവ് ആന്‍ഡ് ടേക്ക് പ്രക്രിയയിലെ അളവുകള്‍ എത്രത്തോളം തുല്യം ആണ് എന്ന് പറയുക വയ്യെങ്കിലും അങ്ങനെ ഒന്നുണ്ട് എന്നത് സത്യം ആണ്. സിനിമയുടെ സാമൂഹിക പ്രതിബദ്ധത സിനിമയ്ക്ക് ഒരു ബാധ്യത ആവാം. സംവിധായകന് ഒരു പ്രതിബദ്ധത ആവാം. എന്നാല്‍ പ്രതിലോമ ആശയങ്ങളെ തുറന്നു അങ്ങീകരിക്കുന്ന സിനിമകള്‍ എതിര്‍ക്കപ്പെടെണ്ടാതുണ്ട്. . . അത്തരം ആശയങ്ങള്‍ എന്ത് കൊണ്ട് സിനിമകളില്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നത് ചിന്തിക്കേണ്ടതുണ്ട്. അവിടെ ആണ് മുകളില്‍ പറഞ്ഞ
///ഇവിടെ, കുടുംബം എന്ന സങ്കല്‍പ്പത്തിന് പ്രതിലോമകരമെന്ന് തോന്നുമെങ്കിലും തികച്ചും പുരോഗമനപരമായ ആശയങ്ങളെ അവ പരിചയമില്ലാത്ത ഒരു സമൂഹത്തിന് പരിചയപ്പെടുത്തുകയും അവയുടെ ജൈവികമായ ഔന്നത്യം അവരെ ബോധിപ്പിക്കുകയും ചെയ്യേണ്ടതിന് പകരം, സാധാരണ മാതാപിതാക്കളില്‍നിന്ന് അസാധാരണ മാതാപിതാക്കളാവേണ്ടുന്നതിന്റെ മാനുഷികമായ മഹിമയും ആവശ്യവും കുടുംബത്തെ ബോധ്യപ്പെടുത്തേണ്ടതിനു പകരം, ഒഴുക്കിനൊപ്പം നീന്തുക എന്ന, കമേഴ്സ്യല്‍ സിനിമകളും കഥകളും ചെയ്യുന്ന, ഗുരുതരമായ കൃത്യവിലോപം കലാകാരന്‍ ചെയ്യുന്നു.///
ഈ വാക്യം പ്രസക്തമാകുന്നത്. ഈ കൃത്യ\വിലോപങ്ങള്‍ എന്‍റെ അഭിപ്രായത്തില്‍ കമ്മത്ത് ആന്‍ഡ് കമ്മത്ത്, കൊച്ചിരാജാവ് തുടങ്ങിയ സാധനങ്ങലെക്കാള്‍ വിഷം തുപ്പുന്നതാണ് ഇത്തരം ഗ്ലോറിഫയിട് സിനിമകള്‍ എന്നാണു എനിക്ക് തോന്നുന്നത്. . . .

Friday, February 1, 2013
02/02/2012 Sn Surya
Context: മലയാളത്തില്‍ ലോക നിലവാരത്തിലുള്ള സിനിമകള്‍ വരാത്തത് എന്തുകൊണ്ട്? by SN surya
Thursday, January 31, 2013
Matrix Concept
എന്താണ് യാഥാര്‍ത്ഥ്യം?, നിങ്ങള്‍ കാണുന്നതോ, സ്പര്ഷിക്കുന്നതോ, രുചിച്ചറിയുന്നതോ ആയ എന്തും യാഥാര്‍ത്ഥ്യം എന്ന് കരുതാം. പറ്റാവുന്നതില്‍ സീകാര്യം എന്ന് ലേശം എങ്കില് തോന്നുന്ന നിര്‍വചനം ഇതാണ്. എന്നാല്‍ ഒന്ന് ആലോചിച്ചു നോക്കൂ, ചെവി, കണ്ണ്, നാവു എന്നിവ മസ്തിഷ്ക്കത്തിലേക്ക് നല്‍കുന്ന ഇലക്ട്രിക്ക് പള്‍സസിന്‍റെ ബലത്തില്‍ അല്ലെ ഈ റിയാലിറ്റി ഒക്കെ നമുക്ക് അനുഭവവേദ്യം ആകുന്നതു. അങ്ങനെ നോക്കിയാല്‍ സ്വപ്നം എന്നതും ഒരു യാഥാര്‍ത്ഥ്യം ആണല്ലോ. .അവിടേം നമ്മള്‍ ഉറക്കത്തില്‍ കാണുന്നതും കേള്‍ക്കുന്നതും ഒക്കെ പള്‍സസ് വഴി ബ്രെയിനില്‍ എത്തി മനസിലാക്കുന്നതാണല്ലോ. റിയാലിറ്റിയും ഡ്രീമും ഒക്കെ ഒരു നേര്‍ത്ത രേഖ കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു, അല്ലെങ്കില്‍ വേര്‍തിരിച്ചിട്ടില്ല.
ഇത്തരം പള്‍സസ് സിമുലേറ്റ് ചെയ്യാന്‍ പറ്റിയാല്‍ മനുഷ്യനെ ഒരു ഉറക്കത്തില്‍ കിടത്തി റിയാലിറ്റി അനുഭവവേദ്യം ആക്കി കൊടുക്കാന്‍ പറ്റും എന്ന് സങ്കല്‍പ്പിച്ചാല്‍ ആ സിമുലേഷന്‍ പ്രോഗ്ഗ്രാം ആണ് മാട്രിക്സ്. അവിടെ ഒരു ലോകം ഉണ്ട് ആ ലോകത്തില്‍ എല്ലാ മനുഷ്യരും കണക്റ്റ് ചെയ്യപെട്ടു കിടക്കുന്നു ലോകത്തിലെ മനുഷ്യര്‍ എല്ലം ഒരു സ്വപ്നം ഷെയര്‍ ചെയ്യുന്നു.
എന്നാല്‍ എന്തിനാണ് ഇങ്ങനെ ? ആരാണ് ഇത് ചെയ്യുന്നത്? ഇവിടെയാണ് ഈ കാഴ്ച്ചയുടെ സൌന്ദര്യം നഷ്ട്ടമാവുന്നത്. യന്ത്രങ്ങള്‍ക്കു Artifitial Intelligence കൊടുത്തത് മൂലം ലോകം ഇപ്പോള്‍ അവരുടെ പിടിയില്‍ ആണ് അവര്‍ക്ക് നിലനില്‍ക്കാനുള്ള ഊര്‍ജത്തിന് വേണ്ടി മനുഷ്യരെ ഒരു ഫ്ലൂയിഡില്‍ ഇട്ടു വച്ച് മനുഷ്യശരീരത്തില്‍ നിന്ന് ഉല്‍പ്പാദിക്കപെടുന്ന ചൂട് കൊണ്ട് ഊര്‍ജം ഉണ്ടാക്കി യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.
എന്നാല്‍ എല്ലാ സിസ്റ്റങ്ങള്‍ക്ക് ഒരു അന്ത്യം വേണം എന്നുള്ളത് കൊണ്ട് കുറച്ചു മനുഷ്യര്‍ ഇതില്‍ നിന്നും രക്ഷപെടുകയും മാട്രിക്സ് എന്ന്സ് സിസ്റ്റത്തെ തകര്‍ക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നു. മട്രിക്സില്‍ പ്ലഗ് ചെയ്തിരിക്കുന്ന ആള്‍ക്കാരെ ഒന്നൊന്നായി അഴിച്ചെടുത്തു മാട്രിക്സിനെതിരെ യുദ്ധം നടത്തുന്നു. മെഷിന്‍സിനെതിരെ യുദ്ധം നടത്തുന്നു.
മനുഷ്യര്‍ക്കിടയില്‍ ചതിയന്മാര്‍ ഉള്ളത് പോലെ പ്രോഗ്രാമുകള്‍ക്കിടയിലും ചതിയന്മാര്‍ ഉണ്ട് പ്രോഗ്രാമുകളെ ഹാക്ക് ചെയ്യുന്ന പ്രോഗ്രാമുകള്‍. അവരുടെ സഹായത്തോടെ മനുഷ്യര്‍ മേഷിന്സിനെ കീഴടക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഒരു ഒത്തു തീര്‍പ്പ് മാത്രം ആണ് സിനിമയുടെ അന്ത്യത്തില്‍ സംഭവിക്കുന്നത്.
ഈ സിനിമയിലെ ഫൈറ്റ് സീന്സിനെ പറ്റി രണ്ടു വാക്ക്, സിനിമയിലെ Unrealistic എന്ന് തോന്നുന്ന മാര്‍ഷല്‍ ആര്‍ട്സ് ഫൈറ്റുകള്‍ എല്ലാം നടക്കുന്നത് മാട്രിക്സ് പ്രോഗ്രാമിനുള്ളില്‍ ആണ് എന്ന് ആദ്യം മനസിലാക്കുക,
ഒരു കമ്പ്യൂട്ടര്‍ ഗെയിം സങ്കല്‍പ്പിക്കുക അവിടെ നിങ്ങള്‍ നിങ്ങളുടെ ജോയ്സ്ട്ടികില്‍ ബട്ടണുകള്‍ അമര്‍ത്തുമ്പോള്‍ നിങ്ങളുടെ പ്ലെയര്‍ പല ആക്ഷനുകള്‍ ഉണ്ടാകും. എങ്ങനെ സംഭവിക്കുന്നു?? എല്ലാം കമ്പ്യൂട്ടെശന്‍ ആണ്. നമ്പരുകളുടെ ഒരു കളി. അത് പോലെ ആണ് NEO ഫൈറ്റ്' ചെയ്യുന്നത് അതുകൊണ്ട് തന്നെയാണ് അവനു അത്ര വേഗതയില്‍ ചലിക്കാന്‍ കഴിയുന്നതും ബുള്ളറ്റുകളെ തടുക്കാന്‍ കഴിയുന്നതും. നിങ്ങള്‍ എത്രത്തോളം മികച്ച കളിക്കാരന്‍ ആവുന്നോ അത്രയും മികച്ച രീതിയില്‍ നിങ്ങള്ക്ക് ഫൈറ്റ് ചെയ്യാന്‍ സാധിക്കും
Saturday, January 26, 2013
January 2013
Context: മമ്മുക്കയും ലാലേട്ടനും ! മലയാളസിനിമയിലെ സജീവസാന്നിദ്ധ്യമായി ഇന്നും തുടരുന്ന രണ്ടു മഹാനടന്മാര്‍. ഇരുവരും ചെയ്തിട്ടുള്ള എന്നെന്നും മികച്ചു നില്‍ക്കുന്ന വേഷങ്ങള്‍ എത്ര വേണമെങ്കിലും നമുക്ക് ഉദാഹണമായി എടുത്തു കാണിക്കാം. എന്നാല്‍ ഇവര്‍ കുറച്ചുകാലമായി കോബ്ര, ചൈനാ ടൌണ്‍ പോലുള്ള ചിത്രങ്ങള്‍ ചെയ്യുന്നത് എന്ത് കൊണ്ടായിരിക്കാം? പലപ്പോഴായി ആലോചിക്കവേ മനസില്‍ തോന്നിയ കാര്യങ്ങള്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു-ഈ തോന്നലുകള്‍.... ശരിയാണോ..തെറ്റാണോ ..ഇതുപോലെ മറ്റു കാരണങ്ങള്‍ ഉണ്ടോ.. by Shaiju Rajendran
ആത്യന്തികമായി സിനിമകളുടെ മൂല്യച്യുതി ആണ്, നല്ല സിനിമ ഇല്ല, അവര്‍ പറയുന്നു പ്രേക്ഷകര്‍ക്ക് വേണ്ട സിനിമ ആണ് കൊടുക്കുനത് എന്ന് (വലിയ മണ്ടത്തരം, പ്രേക്ഷകന് വേണ്ടി ഒന്നുമല്ല സിനിമ ഉണ്ടാക്കേണ്ടത്, അവര് വേണേല്‍ വന്നു കണ്ടിട്ട് പൊക്കോട്ടെ). ഒന്നാലോചിച്ചു നോക്ക് നിങ്ങളീ പറയുന്ന പ്രായത്തിനു അനുസരിച്ചുള്ള വേഷം എന്നൊക്കെ പറഞ്ഞാല്‍ അറുപതു വയസിനു മുകളില്‍ പ്രായം വരുന്ന കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം ഏറിയ അഞ്ചു സീക്വന്‍സ് എങ്കിലും ഉള്ള ഒരു സിനിമ കൊല്ലത്തില്‍ എത്രെണ്ണം വരുന്നുണ്ട്?. . അന്നയും റസൂലിലെ രഞ്ജിത്ത് ചെയ്ത ഒരെണ്ണം (നാല് ദയലോഗ് കാണും), ലാല്‍ ഒഴിമുരിയില്‍ ചെയ്തത്, ഉസ്താദ് ഹോട്ടല്‍ തിലകന്‍ ചെയ്തത്. പെട്ടെന്ന് ഓര്‍മയില്‍ വരുന്നത് ഇത്ര മാത്രം ആണ്, വേറെ ഒന്നും ഉണ്ടെന്നു തോന്നുന്നുമില്ല. . .കുറച്ചെങ്കിലും മെച്ചപ്പെട്ട ചിത്രങ്ങള്‍ വരുന്നതു ന്യൂജെന്‍ ലേബലില്‍ ആണ് അത് മൊത്തം യൂത്ത് ഒരിയന്ട്ടാദ് ആണ് താനും. . പിന്നെ ഇവര്‍ എതു സിനിമയില്‍ അഭിനയിക്കും. . അവര് വല്ല സിനിമയിലും അഭിനയിച്ചു കഞ്ഞി കുടിച്ചു പൊക്കോട്ടെ. . . . മോഹന്‍ലാല്‍ ഇനി പ്രായത്തിനു അനുസരിച്ചുള്ള സിനിമയില്‍ അഭിനയിച്ചു മലയാള സിനിമ രക്ഷപെടാനും പോണില്ല, ഇല്ലാത്തോണ്ട് ചീത്ത ആവാനും പോണില്ല. . . .
Subscribe to:
Posts (Atom)